perunad-
ബാബുവിൻറെ വീടിനോടു ചേർന്നുള്ള വിവാദമായ കാത്തിരിപ്പ് കേന്ദ്രവും സ്ഥലവും

റാന്നി: പെരുനാട് മടത്തുംമൂഴിയിൽ സി.പി.എം പ്രവർത്തകന്റെ ആത്മഹത്യക്ക് കാരണമായ വിവാദ വെയിറ്റിംഗ് ഷെഡ് പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ടതല്ലെന്ന് വിവരാകാശ രേഖ.. റാന്നി പെരുനാട് മടത്തുംമൂഴി വലിയപാലത്തിനോട് ചേർന്ന് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മാണത്തിന്റെ പേരിൽ സി.പി.എം നേതാക്കൾ പീഡിപ്പിക്കുന്നുവെന്ന് കത്തെഴുതി ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിന്റെ വസ്തുവിനോട് ചേർന്നാണ് കാത്തിരിപ്പ് കേന്ദ്രം. കാത്തിരിപ്പ് കേന്ദ്രത്തിന് യാതൊരു വിധ രേഖകളും ഇല്ല എന്നാണ് ബാബുവിന്റെ ഭാര്യ കിസുമകുമാരിക്ക് ലഭിച്ച പെരുനാട് ഗ്രാമപഞ്ചായത്തിന്റെ വിവരാവകാശ മറുപടി. .ബാബുവിന്റെ കിണറിനും കാത്തിരിപ്പ് കേന്ദ്രത്തിനും ഇടയിലുള്ള ഭൂമിയാണ് പഞ്ചായത്ത് ഭരണസമിതി കയ്യേറി നേരത്തെ വെയിറ്റിംഗ് ഷെഡും ടോയ്‌ലറ്റും നിർമ്മിക്കാനുള്ള ശ്രമം നടത്തിയത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ് .മോഹനൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ, വാർഡ് മെമ്പർ വിശ്വൻ എന്നിവർക്കെതിരെയാണ് ബാബു കത്തെഴുതിയത്.

ബാബുവിന്റെ കുടുംബത്തിന്റെ നീതിക്കായി വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ പറഞ്ഞു.