പ്രമാടം : പാഠ്യപദ്ധതി പരിഷ്കരണം എന്ന വിഷയത്തിൽ പ്രമാടം ഗവ.എൽ.പി സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പി.ഷിബു അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് റിട്ട.പ്രിൻസിപ്പൽ ഡോ.ആർ.വിജയ മോഹനൻ മോഡറേറ്ററായിരുന്നു. ഹെഡ്മിസ്ട്രസ് എൻ.ഡി.വത്സല, എം.ജി.ശശിധരകുറുപ്പ്, വി.ആർ.രാജലക്ഷ്മി, ബിന്ദു ഗോപിനാഥ്, ജിനു.ഡി.രാജ്, അമൃത മുരളി, പുഷ്പ ജോൺ, രാധാകൃഷ്ണൻ നായർ, എം.മോനിഷ, എം.അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.