കലഞ്ഞൂർ : കൂടൽ പൂന്നമൂട് ജിജി ഭവനിൽ തങ്കപ്പന്റെ കൃഷിയിടത്തിൽ നിന്ന് 50 ൽ പരം മാങ്കോസ്റ്റിൻ തൈകൾ മോഷണം പോയി. ഒരു മാസം മുൻപാണ് തൈകൾ നട്ടത്. തൈകൾക്ക് മുള വന്നുതുടങ്ങിയിരുന്നു. കഴിഞ്ഞ 14നാണ് മോഷണം നടന്നത്. കൂടൽ പൊലീസിൽ പരാതി നൽകി.