ഇളമണ്ണൂർ: ഏനാദിമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല നടത്തി. ശിൽപ്പശാല ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി ശിൽപ്പശാലയിൽ പങ്കെടുത്ത സന്ദേശം നൽകി.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു.,റോബിൻ പീറ്റർ, ഡി.ഭാനുദേവൻ,റെജി പൂവത്തൂർ, സജി കൊട്ടേക്കാട്, സജി മാരൂർ, അജോ മോൻ, ജെ.വേണുഗോപാൽ പിള്ള, കോശി ജോർജ്, ഷാനി ഇളമണ്ണൂർ, സുനിൽകുമാർ മണ്ണത്തൂർ,അനൂപ് വേങ്ങവിള, അജേഷ് ചായലോട്, കെ.ശ്യാമ, സജി റോയി, മിനി പ്രസാദ് തുടങ്ങിയർ സംസാരിച്ചു. സമാപന സമ്മേളനവും മികച്ച വാർഡുതല സംഘാടകർക്കുള്ള മൊമെന്റോ വിതരണവും ആന്റോ ആന്റണി എം.പി നിർവഹിച്ചു. പഴകുളം സുഭാഷ്,ബിനു ചക്കാലയിൽ, ശ്യാം എസ്.കോന്നി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു