drugs
നിരണം മാർത്തോമ്മൻ വിദ്യാപീഠം പബ്ലിക് സ്കൂളിൽ നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് പുളിക്കീഴ് പൊലീസ് സബ് ഇൻസ്പെക്ടർ കവിരാജ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: നിരണം മാർത്തോമ്മൻ വിദ്യാപീഠം പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പുളിക്കീഴ് പൊലീസ് സബ് ഇൻസ്പെക്ടർ കവിരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിജു വൈക്കത്തുശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് പുത്തുപ്പള്ളിൽ, സ്കൂൾ മാനേജർ ബിലാഷ് ബഹനാൻ, പ്രിൻസിപ്പൽ ശ്രീലേഖ നായർ, അദ്ധ്യാപകരായ ശോഭ കെ.ഐ, ഷൈലജ കുമാരി എന്നിവർ പ്രസംഗിച്ചു.