
കോട്ടയം: കാറോടിക്കവേ ഹൃദയാഘാതമുണ്ടായി ടെക്‌നിക്കൽ ഹൈസ്‌കൂൾ അദ്ധ്യാപകൻ മരിച്ചു. പത്തനംതിട്ട ചാത്തൻതറ 15ൽ ഓമണ്ണിൽ ഷെഫി യൂസഫ് (33) ആണ് മരിച്ചത്. മണങ്ങല്ലൂരിലെ കാഞ്ഞിരപ്പള്ളി ടെക്‌നിക്കൽ ഹൈസ്‌കൂളിലെ അദ്ധ്യാപകനാണ്. ചാത്തൻതറയിലുള്ള വീട്ടിൽ നിന്ന് കാറോടിച്ച് സ്‌കൂളിലേക്ക് വരുമ്പോഴാണ് ഹൃദയഘാതമുണ്ടായത്. എരുമേലി മുണ്ടക്കയം റോഡിലെ ചരളയ്ക്ക് സമീപം നിറുത്തിയിട്ടിരുന്ന കാറിൽ ഒരാൾ കിടക്കുന്നതു കണ്ട് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ലോക്ക് ചെയ്ത കാറിന്റെ ഗ്ലാസ് തകർത്താണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. തുടർന്ന് എരുമേലി കമ്മൂണിറ്റി ഹെൽത്ത് സെന്റ്രറിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഭാര്യ: ഷാനിദ ബാലരാമപുരം (എം.ഫാം വിദ്യാർത്ഥിനി ) ഏക മകൻ: സലാഫ്. മുൻ ഗ്രാമസേവകൻ യൂസഫിന്റെ മകനാണ് ഷെഫി .