ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭാ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രി എം.ബി. രാജേഷുമായി കൂടിക്കാഴ്ച്ച നടത്തി. മന്ത്രിക്ക് നിവേദനം നൽകി. നിലവിലെ മാസ്റ്റർ പ്ലാൻ 2018-ലെ പ്രളയത്തെ അടിസ്ഥാനമാക്കിയാണ് ജില്ലാ ടൗൺ പ്ലാനർ തയാറാക്കിയത്. 2018-ലെ വെള്ളപ്പൊക്കത്തിൽപ്പോലും പ്രളയം ബാധിക്കാത്ത സ്ഥലങ്ങൾ മാസ്റ്റർ പ്ലാനിൽ ഹൈ റിസ്‌ക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സർവേയിലെ അപാകത മൂലമാണെന്നും സംഘം മന്ത്രിയെ ധരിപ്പിച്ചു. മാസ്റ്റർപ്ലാൻ പ്രകാരമുള്ള മാനദണ്ഡങൾ സ്വീകരിക്കുന്നത് നിറുത്തിവയ്ക്കണമെന്നും സംഘം ആവശ്യപ്പെട്ടു. കൗൺസിലർമാരായ പി.ഡി. മോഹനൻ, മനീഷ് കീഴാമഠത്തിൽ, റിജോ ജോൺ ജോർജ്, എബ്രഹാം ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.