റാന്നി: അഖിലേന്ത്യാ സഹകരണ വാരാഘോഷം റാന്നി താലൂക്ക് തല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ പ്രസാദ് നിർവഹിച്ചു. അയിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.പ്രസാദ് അദ്ധ്യക്ഷനായി. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് സമ്മാനദാനം നിർവഹിച്ചു. ഓഡിറ്റ് അസി.ഡയറക്ടർ ഐ കമറുദ്ദീൻ, അമ്പിളി പ്രഭാകരൻ നായർ , കെ.ടി സുബിൻ, സോമശേഖരൻ നായർ , ജേക്കബ് കോശി, എംആർ വേണു , സുമ സുരേഷ് ,ശോഭന പ്രകാശ്, എസ് ബിന്ദു, റീന ജോൺ എന്നിവർ സംസാരിച്ചു.