കൊടുമൺ : റവന്യൂജില്ല കായികമേള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ രേണുഭായി എം.എസ് സ്വാഗതം പറഞ്ഞു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ബീനാപ്രഭ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ആർ.ബി. രാജീവ്കുമാർ, സി.പ്രകാശ്, വി.ആർ.ജിതേഷ് കുമാർ, എ.വിജയൻനായർ, സിനി ബിജു, എ.ജി.ശ്രീകുമാർ, പുഷ്പലത, അഞ്ജന ബിനുകുമാർ, കെ. അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.