മല്ലപ്പള്ളി: വൃശ്ചിക വാണിഭമേളയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനംവാഴൂർ തീർത്ഥ പാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർത്ഥപാദസ്വാമിയും ഗീവർഗീസ് മാർ കുറിലോസും ചേർന്ന് ഉദ്ഘാടനം ചെയ്തു.മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി ജെ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റെണി എം.പി, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, ബി.ജെ.പി കേന്ദ്ര സമിതിയംഗം പ്രതാപചന്ദ്ര വർമ്മ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ റാവുത്തർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പ്രകാശ് ചരളേൽ, കോയിപ്രംബ്ലോക്ക് പഞ്ചായത്തംഗം ലാലു തോമസ്, ജോസഫ് എം. പുതുശേരി,എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി.പി.ഏബ്രഹാം, വൈസ് പ്രസിഡന്റ് ജേക്കബ് കെ.എബ്രഹാം, ജോസ് പാറക്കടവിൽ , കെ.ജെ.ഹരികുമാർ ,ജയൻ പുളിക്കൽ,മനോജ് കുമാരസ്വാമി,കുഞ്ഞു കോശി പോൾ , ഓമനക്കുട്ടൻ ശ്രീരാമാശ്രമം പ്രസിഡന്റ് ഡി. ഗോപാലകൃഷണൻ എന്നിവർ പ്രസംഗിച്ചു.