accident-
മന്ദമരുതിയിൽ അപകടത്തിൽപെട്ട വാഹനങ്ങൾ

റാന്നി : മന്ദമരുതിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്നലെ വൈകിട്ട് 6.45 ടെയാണ് റാന്നി ഭാഗത്തു നിന്ന് വരികയായിരുന്ന കാർ മന്ദമരുതി പെട്രോൾ പമ്പിന് എതിർ വശത്തെ റേഷൻ കടയുടെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളിലും രണ്ടു ഇരുചക്ര വാഹനങ്ങളിലും ഇടിച്ചത്. ഇരുചക്ര വാഹനങ്ങൾ പൂർണമായും നശിച്ച അവസ്ഥയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് പറയുന്നത് . നിറുത്തിയിട്ടിരുന്ന വാഹനങ്ങളിലും സമീപത്തും ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. റാന്നി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.