 
മല്ലപ്പള്ളി : തുരുത്തിക്കാട് ബി.എ.എം കോളേജിലെ കോമേഴ്സ് വിഭാഗവും എൻ എസ്.എസ് യൂണിറ്റും ചേർന്ന് ലഹരി വിരുദ്ധ റാലിയും ഒപ്പുശേഖരണവും പ്ലാഷ് മോബും നടത്തി. ബി.എ.എം കോളേജിൽ നിന്നും ആരംഭിച്ച് മൂശാരിക്കവല, മങ്കുഴിപ്പടിവഴി, മല്ലപ്പള്ളി ടൗൺ ചുറ്റി തിരിച്ച് കോളേജിൽ അവസാനിച്ച റാലി കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ ജെ.മണ്ണഞ്ചേരി പ്ലാഗ് ഒഫ് ചെയ്തു. പ്രിൻസിപ്പൽ നീതു ജോർജ്ജ്, വകുപ്പ് മേധാവി എബി ജോസഫ് ഇടിക്കുള, അനിഷ് കുമാർ ജി.എസ്, ശ്രീരേഷ് ഡി,ആൺ ഡ്രൂസ് തോമസ്, ബിജു തോമസ്, സുനിത കൃഷ്ണൻ, സബിത ഏബ്രഹാം, ജസ് ലിൻ ജോൻസൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.