hh

ശബരിമല: പൊലീസിന്റെ ശബരിമല ഡ്യൂട്ടി ബുക്കിൽ യുവതീ പ്രവേശനം സംബന്ധിച്ചുണ്ടായിരുന്ന പരാമർശം വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. 2018 സെപ്തംബർ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായ പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നാണ് ബുക്കിൽ പറ‌ഞ്ഞിരുന്നത്. യുവതീ പ്രവേശനം അനുവദിച്ചായിരുന്നു അന്നത്തെ കോടതി വിധി.

ബുക്കിൽ ഒന്നാമതായി കൊടുത്തിരുന്ന നിർദ്ദേശം ദേവസ്വം മന്ത്രിയുടെയും ദേവസ്വം പ്രസിഡന്റിന്റെയും സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസറുടെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിൻവലിച്ചത്. യുവതീ പ്രവേശന വിധി ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പുന:പരിശോധനയിലിരിക്കെയാണ് ബുക്കിലെ പരാമർശം. മുൻപ് തയ്യാറാക്കിയ കാര്യങ്ങൾ പുതിയ പുസ്തകത്തിലും ഉൾപ്പെട്ടു പോയതാണെന്നും അശ്രദ്ധയാണ് കാരണമെന്നും എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ പറഞ്ഞു.