പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിൽ സ്ഥാനാർത്ഥികളുടെ നോമിനേഷൻ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ - കെ.എസ്.യു തർക്കത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ നാല് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. യൂണിറ്റ് സെക്രട്ടറി നൂഫിയാൻ, പ്രവർത്തകരായ അഭിജിത്ത്, വിനായക്, റിന്റോ എന്നിവർക്കാണ് പരിക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് പ്രിൻസിപ്പൽ പൊലീസ് നടപടി ആവശ്യപ്പെടുകയായിരുന്നു. പ്രവർത്തകരെ പൊലീസ് നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായി ജില്ലാ കമ്മി​റ്റി ആരോപിച്ചു.