18-cgnr-acci
മുളക്കുഴയിൽ കാർ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ചുകയറിയുണ്ടായ അപകടം

ചെങ്ങന്നൂർ : മുളക്കുഴയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുകയറി . മുളക്കുഴ പെട്രോൾപമ്പിന് സമീപമായിരുന്നു അപകടം. കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. മാന്നാർ കുരട്ടിക്കാട് വല്യവീട്ടിൽ തറയിൽ സുരേന്ദ്ര പണിക്കർ,​ ഭാര്യ പുഷ്പ, മക്കളായ ഗായത്രി സുരേന്ദ്രൻ, നന്ദന സുരേന്ദ്രൻ, ഡ്രൈവർ പത്തനംതിട്ട സ്വദേശി സന്തോഷ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മാർത്താണ്ടത്ത് നഴ്‌സിങ്ങ് പഠനം പൂർത്തിയാക്കിയ ഗായത്രി സുരേന്ദ്രനെ കൂട്ടിക്കൊണ്ട് വരികയായിരുന്നു. എതിർദിശയിൽ ചെങ്ങന്നൂർ ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ട് വന്ന കാർ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോഴാണ് പോസ്റ്റിൽ ഇടിച്ചത്. പോസ്റ്റ് ഒടിച്ച് തൊട്ടടുത്തുള്ള കാനയിലേക്ക് വണ്ടി ഇടിച്ചു നിന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും, ഫയർഫോഴ്‌സും പൊലീസും ചേർന്ന് വാഹനത്തിൽ കുടുങ്ങി കിടന്നവരെ പുറത്തിറക്കി.