റാന്നി: ഡിസംബർ 15 മുതൽ 28 വരെ റാന്നി തിരുവാഭരണ പാതയിൽ നടക്കുന്ന അഖിലഭാരത അയ്യപ്പ ഭാഗവത മഹാസത്രത്തിന് മുന്നോടിയായുള്ള അന്നദാന യജ്ഞം അയ്യപ്പസത്രം മുഖ്യരക്ഷാധികാരിയും ശബരിമല തന്ത്രിയുമായ കണ്ഠര് രാജിവരര് ഉദ്ഘാടനം ചെയ്തു. എസ്.അജിത്ത്കുമാർ നെടുമ്പ്രയാർ, പ്രസാദ് കുഴിക്കാല, ഗോപൻ ചെന്നിത്തല, ബിജുകുമാർ, പ്രസാദ് മുക്കന്നൂർ, മോഹനചന്ദ്രൻ, രാധാകൃഷ്ണൻ നായർ, സാബു, ഹരികുമാർ, മനോജ് കോഴഞ്ചേരി , വിജയലക്ഷ്മി , സുമതി ദാമോധരൻ, സിമി ഹരികുമാർ എന്നിവർ പങ്കെടുത്തു.