 
റാന്നി: പഴവങ്ങാടി പഞ്ചായത്തിൽ പ്ലാച്ചേരിയിൽ തിരുവിതാംകൂർ ഹിന്ദു ധർമ്മ പരിഷത്ത് അയ്യപ്പഭക്തന്മാർക്കായി ആരംഭിച്ച സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. പരിഷത്ത് പ്രസിഡന്റ് പ്രദീപ്കുമാർ എ.പി അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി സന്തോഷ് കുമാർ, റിങ്കു ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ എം.എസ്, അനോജ് കുമാർ, പഴവങ്ങാടി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷെർലി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ,എംജി ശ്രീകുമാർ,റൂബി കോശി, ബിജി വർഗീസ്,ഷൈനി പുളിക്കൽ,ജയലാൽ മക്കപ്പുഴ, വിമൽ ചെല്ലപ്പാസ് എന്നിവർ സംസാരിച്ചു.