panchayath-
സെൻറ്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് പ്രോഗ്രാം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ ഉത്ഘാടനം ചെയ്യുന്നു

റാന്നി: പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ,അങ്കണവാടി നേതൃത്വത്തിൽ സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് പ്രോഗ്രാം പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ് ചെയർപേഴ്സൺ നിഷാ രാജീവ് അദ്ധ്യക്ഷ വഹിച്ചു. അർജുൻ,ഹാനി,സെബിൻ, സായൂജ്,ജനപ്രതിനിധി ബിജി വർഗീസ്,അങ്കണവാടി വർക്കർ ഉഷാ ബാലകൃഷ്ണൻ,വൈസ്. ചെയർപേഴ്സൺ സാറാമ്മജോൺ, സി.ഡിഎസ് അംഗങ്ങൾ, അങ്കണവാടിവർക്കേഴ്സ് എന്നിവർ പങ്കെടുത്തു.