റാന്നി: പഴവങ്ങാടി പഞ്ചായത്ത് കേരളോത്സവം ചേത്തക്കൽ കണ്ണങ്കര സ്റ്റേഡിയത്തിൽ ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷേർലി ജോർജ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ കുരിശുംമൂട്ടിൽ, എം.എസ് സുജ, പഞ്ചായത്ത് അംഗങ്ങളായറൂബി കോശി,ജോയ്സി ചാക്കോ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ചാക്കോ വയനാട്ട്, അനീഷ് ഫിലിപ്പ്, അജിത്ത് ഏണസ്റ്റ്,സൗമ്യ ജി നായർ, ഷൈനി പുളിക്കൽ, എം.ജി ശ്രീകുമാർ, ബിജി വർഗീസ്, സെക്രട്ടറി ബി.കനക മണി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പ്രമോദ് മന്ദമരുതി, സിബി നിറംപ്ലാക്കാൽ എന്നിവർ സംസാരിച്ചു.