 
തെങ്ങമം: ചരിത്രകാരൻമാർ പ്രാദേശിക ചരിത്രത്തോട് നീതി പുലർത്തിയില്ലെന്നും അതിനാൽ പ്രാദേശിക ചരിത്രത്തിലെ സംഭവങ്ങൾ പലതും അറിയപ്പെടാതെപോയെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. "ചരിത്രത്തിൽ പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം " എന്ന വിഷയത്തെ ആസ്പദമാക്കി തെങ്ങമം ഗവ: ഹയർ സെക്കൻഡറിസ്കൂളിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. കെ.എൻ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ വിഷയം അവതരിപ്പിച്ചു. ഡോ. വർഗീസ് പേരയിൽ , ഡോ. പഴകുളം സുഭാഷ്, ശിലാ സന്തോഷ്, തെങ്ങമം ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.മധു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എച്ച്.എം.ഫാമിലാ ബീഗം, സി.ആർ. ദിൻരാജ്, വിജയകുമാർ തെങ്ങമം , പി.റ്റി.എ. പ്രസിഡന്റ് രാജേഷ് ആർ.തെങ്ങമം , ജയൻ.ബി. തെങ്ങമം, ആർ രഞ്ജിനി എന്നിവർ പ്രസംഗിച്ചു. പ്രദേശിക ചരിത്ര മെഗാ ക്വിസ് മത്സര വിജയികളായ പെരിങ്ങനാട് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീവംശ് നിരാമയ് കൃഷ്ണൻ , വൈഗാ കൃഷ്ണ, സാകേത് രമേശ്, തെങ്ങമം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീപ്രിയ, അപർണ , തെങ്ങമം യു.പി. എസിലെ ഗൗരി കൃഷ്ണൻ എന്നിവർക്കുള്ള പുരസ്കാരം ചിറ്റയം ഗോപകുമാർ വിതരണം ചെയ്തു.