കോന്നി: അന്ധവിശ്വത്തിനും അനാചാരത്തിനും എതിരെ എസ്.എൻ.ഡി.പി യോഗം വനിതാസംഘം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിലുള്ള ജനജാഗ്രതാ സദസ് 20 ന് ഉച്ചയ്ക്ക് രണ്ടിന് പയ്യനാമൺ ശാഖയിൽ യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാശശി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യുണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യുണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, ജി.സോമനാഥൻ ,എസ്.സജിനാഥ്, കെ.എസ് സുരേശൻ, പി.സലിംകുമാർ, പി വി രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യുണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, അഡ്വ.രജിതാഹരി, രജനി വിദ്യാധരൻ, പുഷ്പാ ഷാജി, എൻ.ജയകുമാർ, അനീഷ് കണ്ണൻമല, പ്രിയാ അനീഷ്, ജയശ്രീസുനിൽ, ദിവ്യ എസ്.എസ് എന്നിവർ സംസാരിക്കും. സൈക്കോളജിക്കൽ കൗൺസിലർ ഷീന അജി ബോധവത്കരണ ക്ലാസ് നയിക്കും.