തിരുവല്ല: മലയാളത്തിന്റെ പ്രിയനടൻ എം.ജി.സോമന്റെ 25-ാം വാർഷികാനുസ്മരണത്തിന്റെ ഭാഗമായി ആസാദ് നഗർ റസിഡന്റ്സ് അസോസിയേഷൻ, എം.ജി.സോമൻ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്കൂൾ കലോത്സവം തിരുമൂലപുരത്തെ വിവിധ സ്കൂളുകളിൽ ഇന്ന് നടക്കും. പേര് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ലളിതഗാനം (യു.പി, ഹൈസ്കൂൾ), സിനിമാ ഗാനം(യു.പി, ഹൈസ്കൂൾ, എച്ച്.എസ്.എസ്) എന്നിവ സെന്റ് തോമസ് സ്കൂളിലും, ചിത്രരചന, ജലച്ചായം എന്നിവ എസ്.എൻ.വി.എസ്. സ്കൂളിലും, മോണോആക്ട്, മിമിക്രി, പ്രസംഗം എന്നിവ ബാലികാമഠം സ്കൂളിലും, ലളിതഗാനം (എൽ.പി, എച്ച്.എസ്.എസ്), ആംഗ്യപാട്ട് എന്നിവ തിരുമൂലവിലാസം യു.പി.സ്കൂളിലുമാണ് നടക്കുന്നത്. രാവിലെ 10ന് മുമ്പായി മത്സരാർത്ഥികളെല്ലാം സെന്റ് തോമസ് സ്കൂളിൽ എത്തിച്ചേരണം. ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സംവിധായകൻ ബാബു തിരുവല്ല, നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ്, മോഹൻ അയിരൂർ, സജി സോമൻ, തിരുവല്ല ഡി.ഇ.ഒ പ്രസീന പി.ആർ, എ.ഇ.ഒ മിനികുമാരി വി.കെ എന്നിവർ ഉദ്ഘാടന, അനുമോദന സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് സ്കൂൾ കലോത്സവം പ്രോഗ്രാം കൺവീനർ ഡോ.ആർ. വിജയമോഹനൻ അറിയിച്ചു.