 
മല്ലപ്പള്ളി : നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടി ജനങ്ങളുടെ രക്ഷകനാകുന്ന ടിജിൻ ജോസഫിന് പാമ്പുപിടുത്തത്തിനുള്ള ലൈസൻസ് നൽകുന്നതിന് പരിശീലനം നൽകുന്നകാര്യം വനംവകുപ്പ് പരിഗണിക്കുന്നു. കോട്ടാങ്ങൽ കണയങ്കൽ വീട്ടിൽ ടിജിൻ നിരവധി പാമ്പുകളെ പിടിച്ച് വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. 17 പെരുമ്പാമ്പും ഒരു മലമ്പാമ്പാമ്പും രണ്ട് മൂർഖനും ഇവയിൽപ്പെടും. ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ രാത്രി കോട്ടാങ്ങൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ പുതുപ്പറമ്പിൽ വീട്ടിൽ സുജിത്തിന്റെവീട്ടിൽ നിന്ന് ടിജിൻ മൂർഖനെ പിടികൂടി. പൊതുപ്രവർത്തനത്തിലും സജീവമാണ്. . കൊവിഡ് കാലത്ത് ആംബുലൻസ് ലഭ്യമാകാത്തപ്പോൾ സ്വന്തം വാഹനത്തിൽ രണ്ടായിരത്തിലധികം രോഗികളെ ആശുപത്രിയിൽ എത്തിച്ചിരുന്നു. .