കടമ്പനാട് : കിടക്ക ഇല്ലാത്തവരെ കണ്ടെത്തി കിടക്ക വിതരണം ചെയ്ത് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ്.എസ് യൂണിറ്റ്. കിടക്ക ഇല്ലാത്ത 83 കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ചിലവഴിച്ചാണ് കിടക്ക വിതരണം ചെയ്തത്. ബിഗ് ബോസ് താരം അധോണി ടി.ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ബിനു വോൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് മഞ്ജു വർഗീസ്, പ്രധാന അദ്ധ്യാപകൻ അലക്സ് ജോർജ് എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഡോ.റിഞ്ചു പി കോശി, ഡോ പി.ജി വർഗീസ്, സ്റ്റാൻലി പാപ്പച്ചൻ , എ അഖിൽ , ഹെലൻ ഫെർണാണ്ടസ്, കെ.അനു അനീറ്റ സാമുവൽ എന്നിവർ പ്രസംഗിച്ചു.