World Citizen Day
2000-ാമാണ്ട് മുതൽ നവംബർ 19ന് World Citizen Day ആചരിക്കുന്നു.

National Integration Day
ദേശിയോദ്ഗ്രഥന ദിനം
1917 നവംബർ 19ന് ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മദിനം ഇന്ത്യയുടെ ദേശിയോദ്ഗ്രഥന ദിനമായി ആചരിക്കുന്നു.

International Men's Day
ലോക പുരുഷദിനം
1999 നവംബർ 19നാണ് ലോക പുരുഷദിനം ആദ്യമായി ആചരിക്കുവാൻ തുടങ്ങിയത്. ട്രിനിഡാഡ് ആൻഡ് ടോബോഗോയിൽ ആയിരുന്നു ഇതിന്റെ ആരംഭം.

ഉത്തർപ്രദേശ് രക്തസാക്ഷിദിനം


1828 നവംബർ 19ന് ജനിച്ച റാണി ലക്ഷ്മിഭായിയുടെ ജന്മദിനമാണ് ഉത്തർപ്രദേശിൽ രക്തസാക്ഷി (Martyr's) ദിനമായി ആചരിക്കുന്നത്.

മൊണാക്കോ
ഭൂമിയിലെ സ്വർഗം - സമ്പന്നർ അഴിഞ്ഞാടുന്ന രാജ്യം എന്നു വിളിപ്പേരുള്ള പടിഞ്ഞാറൻ യൂറോപ്പിലെ ചെറിയ രാജ്യമായ മൊണാക്കോയുടെ ദേശിയ ദിനമാണ് നവംബർ 19. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് മൊണാക്കോ.

വാഗൺ ട്രാജഡി
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ മലബാർ കലാപത്തിനിടെ 70 ഇന്ത്യൻ തടവുകാരെ മരണത്തിലേക്ക് നയിച്ച സംഭവമാണ് വാഗൺ കൂട്ടക്കൊല അഥവാ വാഗൺ ട്രാജഡി. 1921 നവംബർ 19ന് ആയിരുന്നു സംഭവം.

Women's Enterprenership Day
വനിതാസംരംഭകത്വദിനം
2014 നവംബർ 19നാണ് ആദ്യത്തെ വനിതാസംരംഭകത്വദിനം യു.എൻ.ഒ.നേതൃത്വത്തിൽ ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്നത്.

ലോക ടോയ്‌ലറ്റ് ദിനം
World Toilet Day
എല്ലാ വർഷവും നവംബർ 19ന് ലോക ടോയ്‌ലറ്റ് ദിനം ആചരിക്കുന്നു.