ഏഴംകുളം : ഏഴംകുളം പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു.

മിനി എം.സി എഫിൽ നിന്ന് പ്രധാന എം.എസ്.ഐ എഫിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറ്റുമ്പോൾ മാങ്കൂറ്റത്തിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ മകനാണ് പിക്കപ്പ് ഓടിച്ചത്. ഇയാൾക്ക് പരിക്കേറ്റു. വാഹനത്തിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്.