തിരുവല്ല: അഡ്വ.മാമ്മൻ മത്തായി മെമ്മോറിയൽ എവറോളിംഗ് ഫുട്ബാൾ ട്രോഫിക്കായുള്ള സംസ്ഥാനതല മത്സരം ജില്ലാ സെഷൻസ് കോർട്ട് ജഡ്ജി കെ.ജെ.ആർബി ക്വിക്കോഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കുടുംബ കോടതി ജഡ്ജി ജി.ആർ.ബിൽകുൽ, സബ് ജഡ്ജ് റോഷ്നി എച്ച്, മുൻസിഫ് വി.എസ്. വീണ,ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.രാജേഷ് ചാത്തങ്കരി, സെക്രട്ടറി എം.ബി.നൈനാൻ, ട്രഷറർ ദീപക് മാമ്മൻ മത്തായി, പരിശീലകൻ വർഗീസ് മാത്യു എന്നിവർ പങ്കെടുത്തു.