ചിറ്റാർ: ചിറ്റാർ പഞ്ചായത്ത് 12-ാം വാർഡ് തെക്കേക്കരയുടെയും ലിറ്റിൽ ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരുമല സെയിന്റ് ഗ്രീഗോറിയസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. 19ന് രാവിലെ 10മുതൽ ഉച്ചയ്ക്ക് 2വരെ ചിറ്റാർ ലിറ്റിൽ ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂളിലാണ് ക്യാമ്പ് നടത്തുക. ക്യാമ്പിൽ ലഭ്യമാകുന്ന വിഭാഗങ്ങൾ ജനറൽ മെഡിസിൻ (ജനറൽ ഫിസിഷ്യൻ വിഭാഗം), മെഡിക്കൽ ഓങ്കോളജി (കാൻസർ രോഗ വിഭാഗം), കാർഡിയോളജി (ഹൃദ്രോഗ വിഭാഗം) ഒഫ്താൽമോളജി (നേത്ര രോഗ വിഭാഗം ), പീഡിയാട്രിക്‌സ് (ശിശു രോഗ വിഭാഗം)എന്നിവയാണ്.ക്യാമ്പിൽ നിന്നും റെഫർ ചെയ്തുവരുന്ന രോഗികൾക്ക് സൗജന്യ കൺസൽറ്റേഷനും ലഭ്യമാക്കും. ക്യാമ്പ് ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. ഫോൺ: 80754 44015