dog-
തെരുവുനായുടെ കടിയേറ്റ വിദ്യാർത്ഥിയുടെ കൈ

റാന്നി: സ്കൂൾ ബസ് കാത്തുനിന്നിരുന്ന മൂന്നാം ക്ലാസുകാരന് തെരുവുനായുടെ കടിയേറ്റു. വടശേരിക്കര പേഴുംപാറ അരീക്കക്കാവ് നരിക്കുഴിയിൽ അനിൽകുമാർ അമ്പിളി ദമ്പതികളുടെ മകൻ ഇഷാൻ (8) ആണ് തെരുവ് നായയുടെ കടിയേറ്റത്. ചിറ്റാർ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാൻ. വെള്ളിയാഴ്ച രാവിലെ സ്കൂൾ ബസ് കയറുന്നതിനായി വടശേരിക്കര - ചിറ്റാർ റോഡരികിൽ മുത്തശിക്കൊപ്പം നിൽക്കുമ്പോഴാണ് ഇഷാനെ തെരുവ് നായ ഉപദ്രവിച്ചത്. തുടർന്ന് സമീപ വീട്ടിലെ ശോഭന കുമാരിയുടെ വീട്ടിലെ പശുവിനെയും, പിക്കപ്പ് വാനിൽ നിന്നും സാധനം ഇറക്കി കൊണ്ട് നിന്ന ഡ്രൈവർ രവിയ്ക്കും, പേഴുംപാറ സ്വദേശി ചിന്നമ്മയേയും തെരുവ് നായ ആക്രമിച്ചു. വൈകിട്ട് മൂന്നു മണിയോടെ പേഴുമ്പാറ രമാഭായി കോളനിയിൽ പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി.