പന്തളം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പത്തനംതിട്ട ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി യു) പന്തളം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു പന്തളം ഏരിയാ സെക്രട്ടറി വി.പി. രാജേശ്വരൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡന്റ് കുളവള്ളി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാസെക്രട്ടറി മോഹൻദാസ്.എസ്. ഷോപ്‌സ് യൂണിയൻ ഏരിയാ സെക്രട്ടറി എസ്. കൃഷ്ണകുമാർ, ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി ജയകുമാർ, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ ജോ. സെക്രട്ടറി സി. രാജേന്ദ്രൻ, അശോകൻ കുളനട, അജയകുമാർ, രാഘവൻ, പ്രീതാദേവി, പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു