പന്തളം: സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ജനപ്രതിനിധിയുമായിരുന്ന എം.കെ കോശിയുടെ 19-ാമത് അനുസ്മരണം ഉളനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമ്പമൺ നോർത്ത് കലാവേദിയിൽ ആചരിച്ചു. സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ.ജ്യോതി കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിന് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം എം.ടി കുട്ടപ്പൻ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി പോൾ രാജൻ, എം കെ ബാബു കുട്ടി, വി.ടി.എസ് നമ്പുതിരി, അഡ്വ. ബാബു സമുവേൽ, തോമസ് ചെറിയാൻ, കെ.സി വർഗീസ്, പഞ്ചായത്ത് അംഗം മിനി സാം, നിർമൽ ജോൺ, പി ടി.സുരേഷ്, ജോസ് വർഗീസ്, ശ്രീലത മോഹൻ, ഹരി കുമാർ, ജോസഫ് എന്നിവർ സംസാരിച്ചു.