ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പഭക്തൻമാർക്കുള്ള അന്നദാന വിതരണം ചിൻമയാമിഷന്റെയും ചെങ്ങന്നൂർ മഹാദേവക്ഷേത്ര ഉപദേശകസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ തുടങ്ങി. ഉപദേശക സമിതി പ്രസിഡന്റ് എസ്.വി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചിൻമയാമിഷൻ മാനേജർ സി.അശോക് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പ്രതിപാൽ പുളിമൂട്ടിൽ, ദേവസ്വം ബോർഡ് ജീവനക്കാരൻ ബിജു, ഉപദേശക സമിതി ഓഡിറ്റർ എം.എസ് വൈശാഖൻ, ദിലീപ് ഉത്രം, ശ്രീകുമാർ, പനമൂട്ടിൽ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.