chirap
ചാത്തങ്കരി തോണിക്കടവ് അയ്യപ്പസേവാ സമാജത്തിന്റെ മണ്ഡലകാല ചിറപ്പു മഹോത്സവത്തിന് ശിവാനന്ദൻ മൂത്തകുന്നേൽ ഭദ്രദീപം തെളിക്കുന്നു

തിരുവല്ല: ചാത്തങ്കരി തോണിക്കടവ് അയ്യപ്പസേവാ സമാജത്തിന്റെ ഒൻപതാമത് മണ്ഡലകാല ചിറപ്പു മഹോത്സവത്തിന് തുടക്കംകുറിച്ച് ശിവാനന്ദൻ മൂത്തകുന്നേൽ ഭദ്രദീപം തെളിച്ചു.സമാജം പ്രസിഡന്റ് ഗോകുൽ കൃഷ്ണ,സെക്രട്ടറി വിനീത് വിജയൻ,ട്രഷറർ രാഹുൽ രാധാകൃഷ്ണൻ, കമ്മിറ്റിയംഗങ്ങളായ സച്ചു സന്തോഷ്, രാധാകൃഷ്ണൻ നായർ, സുനിഗോപാൽ, ഓമന മോഹനൻനായർ എന്നിവർ പങ്കെടുത്തു. ദിവസവും ദീപാരാധനയും ശരണംവിളിയുമുണ്ടാകും. ഡിസംബർ 26ന് ഉച്ചയ്ക്ക് സമൂഹസദ്യയും വൈകിട്ട് ഭജനയും നടത്തും.