പന്തളം: തട്ടാരമ്പലം- പന്തളം റോഡ് നിർമ്മാണത്തിലെ അഴിമതിയെപ്പറ്രി സമഗ്ര അന്വേഷണം നടത്തണമെന്നും നിർമ്മാണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജി.രഘുനാഥ് ഉദ്ഘാടനം ചെയ്തു .യു.ഡി.എഫ് നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ കെ ആർ വിജയകുമാർ ,മഞ്ജു വിശ്വനാഥ്, ജി.അനിൽകുമാർ, പന്തളം മഹേഷ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ, മാത്യൂസ് ,ബിജു മങ്ങരം, കെ.എൻ.രാജൻ,വി.എം അലക്‌സാണ്ടർ, കോശി കെ മാതു ,ശെൽവരാജ്, സോളമൻ.എന്നിവർ പ്രസംഗിച്ചു.