തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലെയും തെരുവ് വിളക്കുകൾ രാപകൽ വ്യത്യാസമില്ലാതെ പ്രകാശിക്കുന്നത് നിയന്ത്രിക്കുവാൻ പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കണമെന്ന് കേരളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജേക്കബ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ജോൺ ഏബ്രഹാം, മണ്ഡലം സെക്രട്ടറി രാജൻ വറുഗീസ്, അജു ഉമ്മൻ, ആനി ഏബ്രഹാം, ബീനാ ജേക്കബ്, റേച്ചൽ തോമസ്, രാജു മുക്കാട്, എം.ജി രാജു , തോമസ് എം.എൻ, ഭദ്ര പണിക്കർ എന്നിവർ പ്രസംഗിച്ചു.