തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 102-ാം ചാത്തങ്കരി ശാഖയുടെ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ മണ്ഡലകാല ചിറപ്പു മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര മേൽശാന്തി ദിലീപ് ശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും. 41 ദിവസവും വിശേഷാൽ പൂജകൾ, ദീപാരാധന, ദീപക്കാഴ്ച, ഭജന എന്നിവയുണ്ടാകും. ശാഖാ പ്രസിഡന്റ് സന്തോഷ് പെരുമാതയിൽ, സെക്രട്ടറി ബൈജു മണ്ണങ്കരയിൽ എന്നിവർ നേതൃത്വം നൽകും.