1
പുതിയ മുക്കുർ പാലക്കത്തകിടിയിൽ കനകക്കുന്നിൽ നിർമ്മിച്ച ശ്രീ ശുഭാനന്ദ ശ്രീ ആശ്രമ മന്ദിരത്തിൻ്റ് ഉദ്ഘാടനം സ്വാമി ഗീതാനന്ദൻ നിർവ്വഹിക്കുന്നു. സ്വാമി വേദാനന്ദൻ, സ്വാമി വിശുദ്ധാനന്ദൻ, സ്വാമി നിർമ്മലാനന്ദൻ, സ്വാമിവ കീർത്തനാനൻ സമീപം

മല്ലപ്പള്ളി: മുക്കൂർ പാലയ്ക്കത്തകിടി കനകക്കുന്നിൽ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ ഉദ്ഘാടനം അത്മബോധോദയസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ നിർവഹിച്ചു. ആത്മബോധോദയസംഘ സ്ഥാപകനായ ശുഭാനന്ദ ഗുരുദേവന്റെ ഛായാചിത്രം പ്രതിഷ്ഠിച്ചു. സ്വാമി വേദാനന്ദൻ ധ്വജപ്രതിഷ്ഠാകർമ്മം നിർവഹിച്ചു. കനക്കുന്ന് ശ്രീ ശുഭാനന്ദാശ്രമത്തിന്റെ മുഖ്യ ആചാര്യ സന്യാസിനി ഗുരുകർമ്മാനന്ദനിയമ്മ, മുരളിദാസ്, സ്വാഗതസംഘം ചെയർമാൻ വിജയപ്പൻ, രാധാകൃഷ്ണൻ, അനിൽകുമാർ ശക്തി വിലാസം, ശാഖ പ്രസിഡന്റ് ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.