dharna
കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണ നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുക, തൊഴിൽ നീയമഭേദഗതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ബിനിൽകുമാർ കമ്മിറ്റിയംഗങ്ങളായ പ്രകാശ്ബാബു, അബ്ദുൾ സമദ്, അരുൺകുമാർ, പ്രീതിമോൾ, മീനു രാജേഷ് എന്നിവർ പ്രസംഗിച്ചു.