പത്തനംതിട്ട : പ്രിവന്റീവ് ഓഫീസർ ഉൾപ്പെടെയുള്ള എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളിൽ രണ്ടുപേർ അറസ്റ്റിൽ. മലയാലപ്പുഴ ചീങ്കൽതടം ആവനിലയത്തിൽ വീട്ടിൽ ആകാശ് മോഹൻ (32), ചീങ്കൽതടം അയത്തിൽ പുത്തൻവീട്ടിൽ അരുൺ അജിത് (32) എന്നിവരെയാണ് ചിറ്റാർ പൊലീസ് അറസ്റ്റുചെയ്തത്. ഒക്ടോബർ ഒന്നിന് സീതത്തോട് ഗുരുനാഥൻമണ്ണിൽ അബ്കാരി റെയ്ഡിനെത്തിയപ്പോൾ പ്രിവന്റീവ് ഓഫീസർ പ്രസാദിനും ഒപ്പമുണ്ടായിരുന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്കും നേരെയാണ് ആക്രമണമുണ്ടായത്. കേസിൽ ഏഴും എട്ടും പ്രതികളാണ് ആകാശും അരുണും. മറ്റുള്ളവർ ഒളിവിലാണ്.പൊലീസ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം . എസ് ഐ സണ്ണി ജോർജ്ജ്, എസ് സി പി ഓ അജി കർമ്മ എന്നിവരും സംഘത്തിലുണ്ട്.