 
തിരുവല്ല: ഖത്തറിൽ നടക്കുന്ന ഫുട്‍ബാൾ ലോകകപ്പിന് ആവേശം വാനോളമുയർത്തി തുകലശേരി ബധിര വിദ്യാലയത്തിലെ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ ഗോളാരവം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുഷ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സോണി ഗബ്രിയേൽ, സ്റ്റാഫ് സെക്രട്ടറി റോയി വർഗീസ്, അനിൽ പി. ജേക്കബ്, സൂര്യനാരായണൻ എന്നിവർ നേതൃത്വം നൽകി.