പന്തളം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ പന്തളം നഗരസഭയുടെ ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ ഉദ്ഘാടനംചെയ്തു. വാർഡ് കൗൺസിലർ പി.കെ. പുഷ്പലത അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സീന.കെ, രാധാ വിജയകുമാർ, ബെന്നി മാത്യു, രാധാകൃഷ്ണൻ ഉണ്ണിത്താൻ, കൗൺസിലർമാരായ ടി.കെ. സതി, കെ.ആർ. രവി, സുനിതാവേണു, സൗമ്യ സന്തോഷ്, കെ.വി. ശ്രീദേവി, രശ്മി രാജീവ്, ബിന്ദു, സക്കീർ എച്ച്, ശോഭനകുമാരി, അംബിക രാജേഷ്, സൂര്യ എസ്. നായർ, മഞ്ജുഷ സുമേഷ്, വലിയ കോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. വിനോദ് കുമാർ, നഗരസഭാ സൂപ്രണ്ട് ഗിരിജകുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ, ജെഎച്ച്‌ഐ ഷഹന എന്നിവർ പങ്കെടുത്തു.