
പത്തനംതിട്ട : അയ്യപ്പഭക്തന്മാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ ഉപരോധിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ, അഖിൽ വർഗീസ്, രഞ്ജിത്, ജിത്തു.ആർ, ഷാഹിദ രാജേഷ്, ശ്യാം ശിവപുരം, അശ്വിൻ ഇലന്തൂർ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ എന്നിവർ പങ്കെടുത്തു.