19-womens-study
ചെങ്ങന്നൂർ ശ്രീ നാരായണ കോളേജിലെ വുമൻസ് സ്റ്റഡി യൂണിറ്റിന്റെയും ഹ്യൂമൻ റൈറ്റ്‌സ് ഫോറത്തിന്റെയും ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ ഹേമലത ടീച്ചർ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ : ചെങ്ങന്നൂർ ശ്രീ നാരായണ കോളേജിലെ വുമൻസ് സ്റ്റഡി യൂണിറ്റിന്റെയും ഹ്യൂമൻ റൈറ്റ്‌സ് ഫോറത്തിന്റെയും ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ ഹേമലത ടീച്ചർ നിർവഹിച്ചു. വിമൻസ് സെൻട്രിക് ലോ' എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ:സീന എസ്.നായർ മുഖ്യ പ്രഭാഷണം നടത്തി കോളേജ് പ്രിൻസിപ്പൽ ഡോ.ഷെറീൻ.കെ അദ്ധ്യക്ഷത വഹിച്ചു. വുമൻസ് സെൽ കോഓഡിനേറ്റർ ബിന്ദു വി.കെ, ഹ്യൂമൻ റൈറ്റ്‌സ് കോ-ഓഡിനേറ്റർ അശ്വതി രാജ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.