dileep

ശബരിമല: ചലച്ചിത്രതാരം ദിലീപ് ഇന്നലെ പുലർച്ചെ നാലരയോടെ ശബരിമല ദർശനം നടത്തി. രണ്ട്‌ സുഹൃത്തുക്കൾക്കൊപ്പമെത്തിയ അദ്ദേഹം ദർശനത്തിന് ശേഷം തന്ത്രി കണ്ഠര് രാജീവരര്, മേൽശാന്തി കെ. ജയരാമൻ നമ്പുതിരി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി. മാളികപ്പുറം നടയിലും തൊഴുത ശേഷമാണ് മലയിറങ്ങിയത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആരംഭിക്കുന്നതിനു മുൻപ് കഴിഞ്ഞ മണ്ഡലകാലത്തും ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു.