തിരുവല്ല: സാക്ഷരകേരളത്തെ മുറിവേൽപ്പിക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എസ്.എൻ.ഡി.പി.യോഗം വനിതാസംഘം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് ജനജാഗ്രതാ സദസ് നടക്കും. തിരുവല്ല യൂണിയൻ ഹാളിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഒന്നിന് എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാ സജികുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ആമുഖപ്രസംഗം നടത്തും. യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ സന്ദേശം നൽകും.യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ, അനിൽ ചക്രപാണി, പ്രസന്നകുമാർ, സരസൻ ടി.ജെ, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ. രവി, കെ.എൻ. രവീന്ദ്രൻ, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, ട്രഷറർ കവിതാ സുരേന്ദ്രൻ, മറ്റു പോഷകസംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രതിജ്ഞയെടുക്കും.