dharna
മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ്ണ ഫാ. രാജൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സർക്കാരിന്റെ മദ്യനയത്തിനും മയക്കുമരുന്നിന്റെ വ്യാപനത്തിനുമെതിരെയും മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണനടത്തി. ഫാ.രാജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ ജോയിന്റ് കൺവീനർ മധു ചെങ്ങന്നൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ എ.പി നൗഷാദ് മുഖ്യ പ്രസംഗം നടത്തി. ജില്ലാ കൺവീനർ പി. എ.ലോറൻസ്,ടി.ജി.തമ്പി, മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.