ചെങ്ങന്നൂർ: നഗരസഭാ പരിധിയിലെ കേരളോത്സവം 24, 25, 26 തീയതികളിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം 22ന് വൈകിട്ട് ക്രിസ്ത്യൻ കോളേജ് മൈതാനിയിൽ വൈകിട്ട് 3ന് നടക്കും. തുടർന്ന് നഗരസഭാ കൗൺസിലർമാരും ജീവനക്കാരും തമ്മിലുളള സൗഹൃദ ക്രിക്കറ്റ് മത്സരം നടക്കും. കേരളോത്സവത്തിൽ പങ്കെടുക്കേണ്ടവർ 22ന് വൈകിട്ട് 3ന് മുൻപായി പേര് രജിസ്ട്രർ ചെയ്യണം.