neerthadam
ഹരിത കേരളം പദ്ധിയുടെയുടെ ഭാഗമായി പുലിയൂർ ഗ്രാമ പഞ്ചായത്തിൽനിന്നും ആരംഭിച്ച നീർത്തട നടത്തം

ചെങ്ങന്നൂർ: ഹരിത കേരളം പദ്ധിയുടെയുടെ ഭാഗമായി പുലിയൂർ പഞ്ചായത്തിൽ നീർത്തട നടത്തം നടത്തി. പുലിയൂർ പഞ്ചായത്തിൽ നിന്നും താമരചാലിലേക്കായിരുന്നു നീർത്തട നടത്തം. ‌പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. താമരച്ചാൽ ടൂറിസം പദ്ധതിക്ക് ഗവന്മെന്റ് അംഗീകാരം ലഭച്ചിട്ടുണ്ട്. 7.3 കോടിയാണ് അടങ്കൽ തുക. ചെങ്ങന്നൂർ എം.എൽ.എ സജിചെറിയാന്റെ നിർദ്ദേശം അനുസിച്ച് ആണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് അംഗങ്ങൾ, ഉദ്ധ്യോഗസ്ഥർ, കുടുബശ്രീ ഭാരവാഹികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.