അടൂർ : പള്ളിക്കൽ പഞ്ചായത്ത്‌ ഇളംപള്ളിൽ വാർഡ് എ.ഡി.എസി ന്റെയും അടൂർ ഹോളിക്രോസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തി. വാർഡ് മെമ്പർ ജി പ്രമോദിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സി.ഡി എസ് ചെയർപേഴ്സൺ പി.കെ ഗീത, സിസ്റ്റർ ഷീല, ഡോക്ടർ സെയ്ദ്, പി.ആർ ഒ സുമേഷ്. എസ് നായർ,പ്രസന്ന, അനുജ, രാജി എന്നിവർ പ്രസംഗിച്ചു.