റാന്നി: അങ്ങാടി പഞ്ചായത്തിൽ നാളിതുവരെ പട്ടയം ലഭിക്കാത്തവർക്ക് പട്ടയം നൽകാനുള്ള നടപടികളുമായി അങ്ങാടി വില്ലേജ് വികസന സമിതി. പട്ടയം ലഭിക്കാനുള്ളവർ അങ്ങാടി വില്ലേജ് ഓഫീസുമായി ബന്ധപ്പെടണമെന്നും വികസന സമിതി ഭാരവാഹികൾ അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം.അഡ്വ.ജേക്കബ് സ്റ്റീഫൻ , സമിതിയംഗങ്ങളായ വി.ടി.അലക്സാണ്ടർ, മുഹമ്മദ് ഹനീഫ, ടി.ബുപുരയ്ക്കൽ, വില്ലേജ് ഓഫീസർ എസ്.ജയരാജ് എന്നിവർ സംസാരിച്ചു.